ട്രെയിനില്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷ: കേന്ദ്രസര്‍ക്കാരിന് ചെന്നിത്തലയുടെ വിമര്‍ശനം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ട്രെയിനില്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. സുരക്ഷ കുറയുന്നത് കേന്ദ്രത്തിന്റെ അനാസ്ഥമൂലമാണെന്നും പറഞ്ഞു.

സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി കേരളം ഇരുന്നൂറ് പൊലീസുകാരെ നിയമിച്ചുകഴിഞ്ഞു. ഇത് അപര്യാപ്തമാണ്. സുരക്ഷാസേനയില്‍ പകുതിപ്പേരെ നിയമിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

എന്നാല്‍ കേന്ദ്രസേനയില്‍ നിന്ന് വേണ്ടത്ര ആളുകളെ നല്‍കുന്നില്ല. കൂടുതല്‍ സേനാംഗങ്ങളെ നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിന് പുറമെ തീവണ്ടികളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :