ടെക്നിക്കാലിയ: പിണറായിയ്ക്ക് പങ്കെന്ന് ദിലീപ് രാഹുലന്‍

കൊച്ചി| WEBDUNIA|
PRO
എസ്‌ എന്‍ സി ലാവ്‌ലിന്‍ ഇടപാടില്‍ കണ്‍സള്‍ട്ടന്റായി ടെക്‌നിക്കാലിയയുടെ പേര്‌ നിര്‍ദ്ദേശിച്ച്‌ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും സംസ്‌ഥാന ഊര്‍ജ സെക്രട്ടറിയും ലാവ്‌ലിന്‍ കമ്പനി പ്രസിഡന്റും ഉള്‍പ്പെട്ട ഉന്നതതല യോഗത്തിലാണെന്ന്‌ ദിലീപ്‌ രാഹുലന് സി ബി ഐയ്ക്ക് മൊഴി നല്‍കി.

പിണറായിയുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അന്നത്തെ വൈദ്യുതി മന്ത്രി കൂടി ഉള്‍പ്പെട്ട യോഗമാണ് ടെക്നിക്കാലിയയുടെ പേര് നിര്‍ദേശിച്ചതെന്നാണ് ദിലീപ് രാഹുലന്‍റെ മൊഴി. ലാവ്‌ലിന്‍‍ കമ്പനിയിലെ ബിസിനസ് ഡവലപ്മെന്‍റ് ഓഫീസറായിരുന്ന ദിലീപ് രാഹുലന് ചോദ്യാവലി അയച്ചുകൊടുത്തതിനുള്ള മറുപടിയുടെ വിശദാംശങ്ങളാണ്‌ ഇന്ന് കോടതിക്ക്‌ കൈമാറിയത്‌.

ടെക്‌നിക്കാലിയയുടെ പേര്‌ താന്‍ ഒരിക്കലും മുന്നോട്ടുവച്ചിട്ടില്ല. മലബാര്‍ കാന്‍സര്‍ സെന്ററിന്‌ രണ്ട്‌ മില്യണ്‍ കനേഡിയന്‍ ഡോളര്‍ നല്‍കാമെന്ന്‌ കരാറുണ്ടായിരുന്നു. ആറു മാസം കാലയളവിലേക്കാണ്‌ ആദ്യം കരാര്‍ നല്‍കിയിരുന്ന്‌. പിന്നീടുള്ള ഓരോ ആറു മാസം കൂടുമ്പോഴും കരാര്‍ പുതുക്കിയിരുന്നുവെന്നും ദിലീപ്‌ രാഹുലന്‍ പറഞ്ഞു.

എന്നാല്‍ ഇടത്‌ സര്‍ക്കാരിനു ശേഷം കരാര്‍ പുതുക്കിയിട്ടില്ല. കരാര്‍ ഒപ്പിടുന്ന കാലത്ത്‌ താന്‍ കമ്പനിയുടെ ഡയറക്‌ടറായിരുന്നു. കരാറില്‍ താന്‍ സാക്ഷിയായി ഒപ്പിട്ടിരുന്നുവെന്നും ദിലീപ്‌ മൊഴിയില്‍ പറയുന്നു. ടെക്‌നിക്കാലിയുമായി നടത്തിയ ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന്‌ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

ദുബായിലെ തന്റെ സോളാര്‍ എനര്‍ജി എന്ന കമ്പനിയില്‍ വൈദ്യുതി ബോര്‍ഡിലെ സാമ്പത്തിക ഉപദേഷ്ടാവിയിരുന്ന കെജി രാജശേഖരന്‍ നായര്‍ക്ക് ജോലി നല്‍കിയിരുന്നു. ഇയാള്‍ സര്‍വ്വീസില്‍ നിന്ന്‌ വിട്ടുനിന്ന കാലത്താണ്‌ തന്റെ കമ്പനിയില്‍ ജോലി നല്‍കിയത്‌. പിന്നീട്‌ നിരവധി മലയാളികള്‍ക്കും തന്റെ കമ്പനിയില്‍ ജോലി നല്‍കിയിട്ടുണ്ടെന്നും ദിലീപ്‌ രാഹുലന്‍ പറഞ്ഞു.

ദുബായ്‌ പോലീസ്‌ മുഖേനയാണ് ദുബായിലെ മലയാളി വ്യവസായിയാ ദിലീപന്‍റെ മൊഴി സി ബി ഐ രേഖപ്പെടുത്തിയത്. ദുബായ് പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ചോദ്യം ചെയ്തത്. ദുബായ് പോലീസ് അറബിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐക്ക് സമര്‍പ്പിച്ചത്. ഇത് ഇംഗ്ലീസിലേയ്ക്ക് വിവര്‍ത്തനം ചെയ്താണ് സിബിഐ കോടതിയില്‍ നല്‍കിയത്. ഇതിലാണ് പിണറായിയുടെ പേര് പരാമര്‍ശിച്ചിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :