ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 4 ജൂണ്‍ 2010 (16:28 IST)
PRO
സി പി എം വര്‍ഗീയ കാര്‍ഡ് കളിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അസംബന്ധമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നാളെ ആരംഭിക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.
വര്‍ഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി പി എം. എല്ലാ കാലത്തും വര്‍ഗീയ ശക്‌തികളുമായി ഒത്തുകളിച്ചത് യു ഡി എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ വര്‍ഗ്ഗീയ ശക്തികളുമായി ഒത്തുകളിക്കുകയാണ്.
ഐ എന്‍ എല്‍ എല്‍ഡിഎഫ് വിട്ടതിനെപ്പറ്റിയുള്ള ചോദ്യത്തിന് അവരുടെ സൗകര്യം പോലെ നടക്കട്ടെ എന്നും പിണറായി മറുപടി പറഞ്ഞു.