ടി പി ചന്ദ്രശേഖരനെ വധിക്കുന്നതിന്‍റെ തലേദിവസം പ്രതി കിര്‍മാണി മനോജ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീറിനെ ഫോണില്‍ വിളിച്ചെന്ന് ആരോപണം. ആര്‍ എം പി നേതാവ് കെ കെ രമയാണ് ഷംസീറിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.
കിര്‍മാണി മനോജുമായി ഷംസീറിന് ബന്ധം ഉണ്ടെന്ന് രമ ആരോപിച്ചു. 2012 ഏപ്രില്‍ ഒമ്പത്, 10, മെയ് മൂന്ന് തീയതികളില്‍ കിര്‍മാണി മനോജ് ഷംസീറിനെ വിളിച്ചിട്ടുണ്ടെന്ന് രമ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന രേഖകളും രമ പുറത്തുവിട്ടു. മേയ് നാലിനാണ് ടി പി കൊല്ലപ്പെടുന്നത്.
ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് രമ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, ഷംസീറിനെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.