ചെന്നിത്തലയുടെ വരവ് യുഡിഎഫിന് ഗുണം ചെയ്യും: പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മന്ത്രിസഭാ പുനഃസംഘടനയും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവും യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന കാര്യം ലീഗിനോട് ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഉപകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം കോണ്‍ഗ്രസിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെ മന്ത്രി കെ എം മാണിയും സ്വാഗതം ചെയ്തു.

അതേസമയം ഉമ്മന്‍ചാണ്ടി വാക്ക് പാലിക്കാത്ത ആളാണെന്നും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് മുമ്പുതന്നെ അറിയാമായിരുന്നെന്നും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

ഇത് സര്‍ക്കാരിന്റെ ഒടുക്കത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :