ടിപി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ പോലുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടിപി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് പോലുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

അന്വേഷണം ജില്ലാ നേതാക്കന്മാരില്‍ മാത്രമല്ല,​ സംസ്ഥാന നേതാക്കളിലേക്കുവരെ നീളുന്നുണ്ടെന്നും ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിന് രണ്ടാം ഘട്ട അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഏറ്റവും യോജിച്ച ഏജ ന്‍സി സിബിഐ ആണെന്ന് ചന്ദ്രശേഖരന്റെ വിധവ രമയും ആ‍‌ര്‍എംപി നേതാക്കളും പറഞ്ഞിട്ടുണ്ട്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനെതിരെ കുറ്റപത്രത്തില്‍ ശക്തമായ പരാമര്‍ശമുണ്ടായിട്ടും അദ്ദേഹം എങ്ങനെ കുറ്റവാളിയല്ലാതായി എന്ന് മുല്ലപ്പള്ളി ചോദിച്ചു. താന്‍ കോടതി വിധിയെ മാനിക്കുന്നുണ്ടെങ്കിലും ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വളരെ സാഹസികമായാണ് അന്വേഷണോദ്യോഗസ്ഥര്‍ അവരുടെ ദൗത്യം നി ര്‍വഹിച്ചത്. നീതിബോധവും പ്രതിബദ്ധതയുമുള്ള ഈ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :