കെപിസിസി ഏകോപന സമിതി യോഗത്തില്‍ ഘടകകക്ഷികള്‍ക്ക് വിമര്‍ശനം; ‘ചക്കിട്ടപ്പാറയില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്തും’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായപ്പോള്‍ ഘടകകക്ഷികള്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ - കെപിസിസി ഏകോപന സമിതി യോഗം. കേരള കോണ്‍ഗ്രസിന്‍െറ നിലപാടുകളാണ് കസ്തൂരിരംഗന്‍ വിഷയം വഷളാക്കിയതെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. ചക്കിട്ടപ്പാറയില്‍ വിജിലന്‍സ് അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് യോഗം വിലയിരുത്തി.

കാസര്‍കോഡ് ജില്ലയില്‍ ബോക്സൈറ്റ് ഖനനത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്യണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും വ്യാഴാഴ്ച കത്ത് നല്‍കുമെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു.

വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് ഒരുക്കമാണെന്ന് ഏകോപനസമിതി യോഗ ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് യുഡിഎഫിന്‍്റെ പ്രവര്‍ത്തനങ്ങള്‍ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനമെന്നും അടുത്ത നാലു മാസത്തെ കര്‍മപദ്ധതി തയാറാക്കി കെപിസിസി നേതൃയോഗത്തില്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :