ടിപി കേസ്‌ പ്രതികളുടെ ഫേസ്‌ബുക് ഉപയോഗം: ജയിലിലേക്ക്‌ ആര്‍എംപി മാര്‍ച്ച്‌

കോഴിക്കോട്‌ | WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഫേസ്‌ബുക് ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച്‌ ആര്‍എംപി പ്രവര്‍ത്തകര്‍ കോഴിക്കോട്‌ ജില്ലാ ജയിലിലേയ്‌ക്ക് മാര്‍ച്ച്‌ നടത്തി. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ നേതൃത്വത്തിലാണ്‌ ആര്‍എംപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി മാര്‍ച്ച്‌ നടത്തിയത്‌.

ജയിലില്‍ മൊബെല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെയും ഫേസ്ബുക് ഉപയോഗിക്കുന്നതിന്റെയും വ്യക്‌തമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തായതിനെ തുടര്‍ന്നാണ്‌ പ്രതിഷേധം. പ്രതികള്‍ക്ക്‌ ജയിലില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്‌ ഒത്തു കളിയുടെ ഭാഗമാണെന്ന്‌ ആരോപിച്ചിരുന്നു.

ജയിലിനുള്ളില്‍ ടിപി കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ സന്തോഷം പങ്കിടുന്നതിന്റെയും വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഫേസ്‌ബുക് പോസ്‌റ്റില്‍ ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :