ടിപി കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് നിയമോപദേശം തേടി: ചെന്നിത്തല
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന് ചെന്നിത്തല അറിയിച്ചു.
കോടതി വെറുതേവിട്ട പ്രതികള്‍ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു.
ടിപി കേസ് വിധി കേരളത്തിലെ രാഷ്ടീയ കൊലപാതത്തിന് അറുതിവരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപിയുടെ വിധവ കെ കെ രമ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്. ഫെബ്രുവരി മൂന്ന് മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ ആണ് രമ നിരാഹാരസമരം നടത്തുക. ആര്‍എംപിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്