ടി പി വധം: രാഗേഷ് ഉള്‍പ്പടെ 15 പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ

കൊച്ചി| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ കുറ്റവിമുക്‌തരാക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ പ്രതികള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

കേസില്‍ കുറ്റപത്രം നല്‍കാന്‍ പര്യാപ്‌തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്‌. ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതു വരെ ഇവര്‍ക്കെതിരായ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ജസ്റ്റിസ്‌ വി കെ മോഹനന്‍ നിര്‍ദേശിച്ചു.

കേസിലെ രണ്ടു പ്രതികളെ മാറാട് കോടതി നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണയിലേക്ക് നയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.

കേസിലെ മുഖ്യപ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :