ടി പി വധം: കൂറുമാറ്റം തുടരുന്നു

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രധാന സാക്ഷി സുമേഷ് കൂറുമാറിയതിന് പിന്നാലെ മറ്റൊരു സാക്ഷികൂടി മൊഴിമാറ്റി. മാഹി സ്വദേശിയും സിപിഎം മുന്‍ ബ്രാഞ്ച്‌ കമ്മറ്റിയംഗവുമായ പി വി വിജേഷ്‌ ആണ്‌ കോടതിയില്‍ പ്രതിഭാഗത്തിന്‌ അനുകൂലമായി മൊഴി മാറ്റിയത്.

കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന് പറയപ്പെടുന്ന സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെ സി രാമചന്ദ്രന്‍ സിം കാര്‍ഡ്‌ സ്വന്തമാക്കിയത്‌ വിജേഷിന്റെ അമ്മ സുശീലയുടെ പേരിലാണ്‌. സുശീലയുടെ തിരിച്ചറിയല്‍ രേഖകളാണ്‌ ഇതിനായി ഉപയോഗിച്ചത്‌.

ഇതില്‍ നിന്ന്‌ ഏറ്റവും ആദ്യത്തെ കോള്‍ പോയത്‌ മറ്റൊരു സി പി എം പ്രാദേശിക നേതാവായ പി മോഹനന്റെ നമ്പറിലേക്കാണെന്നും കണ്ടെത്തിയിരുന്നു. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ക്രിമിനല്‍ സംഘങ്ങളെ വിളിക്കാനുള്‍പ്പെടെ ഈ സിം കാര്‍ഡാണ്‌ ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഗൂഡാലോചനയെകുറിച്ച് അറിയാമായിരുന്നുവെന്ന് പൊലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയ സുമേഷ് വിചാരണ കോടതിയില്‍ ഇത് മാറ്റിപ്പറയുകയായിരുന്നു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആദ്യം മൊഴി നല്‍കിയതെന്നായിരുന്നു സുമേഷ് കോടതിയില്‍ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :