ടാങ്കര്‍ ലോറി സമരം: ഇന്ധനവിതരണം നിലച്ചു

കോഴിക്കോട്: | WEBDUNIA|
PRO
PRO
സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ടാങ്കര്‍ ലോറികള്‍ പണിമുടക്കിയതോടെ ഇന്ധനവിതരണം നിലച്ചു. വേതന വര്‍ധന സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

ഫറോക്ക് എച്ച് പി സി, എലത്തൂരിലെ ഐ ഒ സി ഡിപ്പോകളില്‍ നിന്നുള്ള ഇന്ധനവിതരണമാണ് നിലച്ചത്. മലബാറിലെ അഞ്ച് ജില്ലകളിലേക്കുള്ള ഇന്ധനവിതരണം ഇതോടെ താറുമാറാകും. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കാസര്‍കോട്ടെ ചില ഭാഗങ്ങളിലും ഫറോക്ക്, എലത്തൂര്‍ ഡിപ്പോകളില്‍ നിന്നാണ് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ എത്തിക്കുന്നത്.

240 ഓളം ടാങ്കറുകളാണ് പണിമുടക്കുന്നത്. 20 ശതമാനം കമ്മീഷനാണ് ജീവനക്കാര്‍ക്ക് ലോറി ഉടമകള്‍ നല്‍കിയിരുന്നത്. ഇതൊഴിവാക്കി മിനിമം ശമ്പളം എന്നതാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ തത്കാലം 25 ശതമാനം കമ്മീഷന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :