ജോര്‍ജിന്റെ വിപ്പ് വേണ്ട; കോണ്‍ഗ്രസിന് പ്രതാപന്റെ വിപ്പ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിന്റെ വിപ്പ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബഹിഷ്കരിക്കുന്നു. ജോര്‍ജിനെ മറികടന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ടി എന്‍ പ്രതാപന്‍ പ്രത്യേക വിപ്പ് നല്‍കി. നിയമസഭയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് കാണിച്ചാണ് പ്രത്യേകം വിപ്പ് നല്‍കിയത്.

കോണ്‍ഗ്രസിന്റെ നിയമസഭയിലെ വിപ്പാണ് പ്രതാപന്‍. യുഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് ജോര്‍ജിന്റെ വിപ്പ് തന്നെയാണ് ലഭിക്കുക. ധാരണഗതിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പാണ് വോട്ടിംഗ് വിപ്പ് നല്‍കാറ്.

പി സി ജോര്‍ജുമായുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് പ്രത്യേക വിപ്പ് നല്‍കിയതിന് പിന്നിലും. പി സി ജോര്‍ജിന്റെ വിപ്പ് പദവി അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഓരോ പാര്‍ട്ടി അംഗങ്ങള്‍ക്കും ചുമതലപ്പെട്ടവര്‍ വിപ്പ്‌ നല്‍കാറുണ്ടെന്നും ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നുമാണ്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങളുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :