ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കും

കോട്ടയം| JOYS JOY| Last Modified ശനി, 11 ഏപ്രില്‍ 2015 (12:38 IST)
സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കും. ഇതിനുള്ള അണിയറ നീക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിശ്‌ചിത കാലയളവില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് നിര്‍ത്താനും ആലോചനയുണ്ട്.

പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താലും എം എല്‍ എ സ്ഥാനത്തിന് പാര്‍ട്ടിയുടെ വിപ്പ് ബാധകമാകും. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി ഉടന്‍ ചേരുന്ന ഉന്നതാധികാരസമിതി യോഗത്തില്‍ ജോര്‍ജിനെ പങ്കെടുപ്പിക്കാതിരിക്കാനും നീക്കം നടക്കുന്നുണ്ട്.

ഇന്ന് പുനരുജ്ജീവിപ്പിച്ച കേരള കോണ്‍ഗ്രസ് സെക്യുലറുമായി സഹകരിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കേരള കോണ്‍ഗ്രസ് (എം) ആലോചിക്കുന്നുണ്ട്. സെക്യുലറിന്റെ യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താണെന്നാണ് കേരള കോണ്‍ഗ്രസ് (എം) നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :