തിരുവനന്തപുരം|
VISHNU N L|
Last Updated:
ശനി, 11 ഏപ്രില്‍ 2015 (10:31 IST)
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ജോര്‍ജിന് യുഡിഎഫിന് വേണ്ടി കൈപൊക്കേണ്ടിവരുമെന്ന് കെ മുരളീധരന്‍ എം എല്‍ എ . സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയാണോയെന്ന് ജോര്‍ജ് തന്നെ ചിന്തിക്കണം. പരമാവധി ക്ഷമിച്ച ശേഷമാണ് ജോര്‍ജിനെതിരെ നടപടിയെടുത്തതെന്നും അതില്‍ സന്തോഷമുണ്ടെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
രണ്ടുദിവസം മുമ്പായിരുന്നു പി സി ജോര്‍ജിനെ ചീഫ് വിപ്പ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് പാര്‍ട്ടി ചെയര്‍മാനായ കെ എം മാണി അംഗീകരിച്ചിരുന്നില്ല. അതിനിടെ ജോര്‍ജിനെ മാറ്റിയ ഒഴിവിലേക്ക് ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പായി നിയമിച്ചിട്ടുണ്ട്.