കൊച്ചി|
Last Updated:
ശനി, 11 ഏപ്രില്‍ 2015 (11:07 IST)
കേരള കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ടി എസ് ജോണ്‍. കേരള കോണ്‍ഗ്രസ്-എമ്മില്‍ ഏകാധിപത്യമാണു നടക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ പുരുജ്ജീവിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപം ശനിയാഴ്ചയുണ്ടാകുമെന്നും പി സി തോമസിന്റെ മനം മാറ്റത്തിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ്
മാണി ഗ്രൂപ്പിലെ ജോര്‍ജ് മാണി തമ്മിലടിയുടെ ഫലമായാണ്
പഴയ സെക്യുലര്‍ പാര്‍ട്ടി തിരിച്ചുവരാനൊരുങ്ങുന്നത്. സെക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് യു ഡി എഫില്‍
നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം മാണി അംഗീകരിച്ചിരുന്നില്ല.
ഇതോടെയാണ് ടി എസ് ജോണിനെ മുന്നില്‍ നിര്‍ത്തി സെക്യുലര്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ജോര്‍ജ് നീക്കം ആരംഭിച്ചത്.
കൂറുമാറ്റനിരോധന നിയമപ്രകാരം എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലാണ് പി സി ജോര്‍ജ് സ്വമേധയ പാര്‍ട്ടി വിട്ട് സെക്യുലറിലേക്ക് പോകാത്തത്. കെ എം മാണിക്കും മകനുമെതിരെ ശക്തമായ വിമര്‍ശനുവുമായി മാണി ഗ്രൂപ്പില്‍ നില്‍ക്കുകയും തന്നെ കെ എം
മാണി പുറത്താക്കുന്ന സ്ഥിതിയും ഉണ്ടാകണമെന്നാണ് ജോര്‍ജിന്റെ ആഗ്രഹം