ജോര്‍ജിനെ ചുമക്കാതിരിക്കാനാ‍വില്ല: ഹസന്‍

കൊച്ചി| WEBDUNIA|
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് എം എം ഹസന്‍. തലയില്‍ കയറി ഇരുന്നാല്‍ ചുമക്കാതിരിക്കാന്‍ പറ്റുമോയെന്ന് ജോര്‍ജിനെ ഉദ്ദേശിച്ച് ഹസന്‍ പരിഹസിച്ചു. പി സി ജോര്‍ജ് ചീഫ് വിപ്പല്ല, ചീഫ് ക്രിട്ടിക്ക് ആണെന്നും ഹസന്‍ പറഞ്ഞു.

പി സി ജോര്‍ജും എം എം ഹസനും തമ്മിലുള്ള വാക് പോര് തെരഞ്ഞെടുപ്പുകാലത്തിന് തുടക്കമായതോടെ നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരായ കോടതി പരാമര്‍ശങ്ങളോട് ജോര്‍ജ് പ്രതികരിച്ച രീതിയും ഇടുക്കി സീറ്റിന്‍റെ കാര്യത്തില്‍ തുടരുന്ന നിലപാടുകളുമാണ് ഹസനെ വീണ്ടും ചൊടിപ്പിച്ചത്.

സോളാര്‍, ഗണേഷ് വിഷയങ്ങളില്‍ തുടങ്ങിയതാണ് ഹസനും ജോര്‍ജും തമ്മിലുള്ള വാക്പയറ്റ്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കോണ്‍ഗ്രസിനെതിരെ ജോര്‍ജ് ആഞ്ഞടിച്ചിരുന്നു. ഇടുക്കിയില്‍ കോണ്‍ഗ്രസ് നിര്‍ത്തുന്ന ഏത് കുറ്റിച്ചൂലിനെയും അംഗീകരിക്കുമെന്ന് ജോര്‍ജ് പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :