വി എസ് ഒരു കാലഹരണപ്പെട്ട മുങ്ങിക്കപ്പല്‍ ആണെന്ന് പി സി ജോര്‍ജ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചീഫ് വിപ്പ് പി സി ജോര്‍ജ്. വി എസ് ഒരു കാലഹരണപ്പെട്ട മുങ്ങിക്കപ്പല്‍ ആണെന്ന് ജോര്‍ജ് പറഞ്ഞു.
പൊട്ടക്കിണറ്റില്‍ അകപ്പെട്ട തവളയുടെ അവസ്ഥയാണ് വി എസിന്. വി എസ് കുലം നശിപ്പിക്കുന്ന ശകുനിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞാല്‍ താന്‍ അതിനെ എതിര്‍ക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
മന്ത്രി കെ സി ജോസഫും പി സി ജോര്‍ജും മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരാണെന്ന് വി എസ് പറഞ്ഞിരുന്നു. കൂലിത്തല്ലുകാരനായ പി സി ജോര്‍ജിനെ ഉപയോഗിച്ച് പാമോലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജി ഹനീഫയെ ഓടിച്ചു എന്നായിരുന്നു വി എസിന്റെ പരാമര്‍ശം.
ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്നുള്ള വിമര്‍ശനം മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടിയാണ്. വിവരമുള്ള ജഡ്ജിമാരെ കൂലിത്തല്ലുകാരെ ഉപയോഗിച്ച് ഓടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വിഎസ് ആരോപിച്ചു.