മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ പരാതിയില്ല: ചെന്നിത്തല

കണ്ണൂര്‍| WEBDUNIA|
PRO
PRO
സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ പരാതിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തയ്യാറായില്ല.

ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കവേയാണ് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഓഫിസില്‍ നടക്കുന്ന കാര്യങ്ങളില്‍ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് കോടതി പറഞ്ഞു. ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം എന്നും കോടതി പറഞ്ഞു.

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കളമശ്ശേരിയിലെയും കടകംപള്ളിയിലെയും തട്ടിപ്പ് കേസുകളാണ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. കേസ് സംബന്ധിച്ച് റവന്യൂ, വിജിലന്‍സ് രേഖകള്‍ സിബിഐക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :