ജെ സി ഡാനിയേല്‍ പുരസ്കാരം നവോദയ അപ്പച്ചന്

തിരുവനന്തപുരം| WEBDUNIA|
PRO
പ്രശസ്ത നിര്‍മ്മാതാവ് നവോദയ അപ്പച്ചന് ജെ സി ഡാനിയേല്‍ പുരസ്കാരം. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ പുരസ്കാരം ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനനാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

ഒരു നിര്‍മ്മാതാവിന് ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിക്കുന്നത് ഇത് മൂന്നാം തവണയാണ്. ടി ഇ വാസുദേവന്‍, രവീന്ദ്രന്‍ നായര്‍(ജനറല്‍ പിക്ചേഴ്‌സ്‌ രവി) എന്നിവരാണ് ഈ പുരസ്കാരം മുമ്പ് നേടിയിട്ടുള്ള നിര്‍മ്മാതാക്കള്‍.

എം സി പുന്നൂസ് എന്ന നവോദയ അപ്പച്ചന്‍ ഉദയ, നവോദയ ബാനറുകളിലാണ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി നൂറിലധികം സിനിമകള്‍ അപ്പച്ചന്‍ നിര്‍മ്മിച്ചു. ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി സിനിമ(മൈ ഡിയര്‍ കുട്ടിച്ചാത്തന്‍), ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്‌ ചിത്രം(തച്ചോളി അമ്പു), ദക്ഷിണേന്ത്യയിലെ ആദ്യത്തെ 70 എം എം ചിത്രം(പടയോട്ടം) എന്നിവ നിര്‍മ്മിച്ചത് നവോദയ അപ്പച്ചനാണ്.

ടി വി ചന്ദ്രനായിരുന്നു ജെ സി ഡാനിയല്‍ പുരസ്കാര നിര്‍ണയ സമിതി ചെയര്‍മാന്‍. ബി ഉണ്ണികൃഷ്‌ണന്‍, വിധുബാല, ഡോ. വേണു എന്നിവര്‍ അംഗങ്ങളായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :