ജിഷയുടെ കൊലപാതകം: സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് പിണറായി

ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പൊലീസിനെ ചേരിതിരിച്ച് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് പിണറായി വിജയന്‍. കൊലപാതകം പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ഗൂഡാലോചന ഉണ്ടായതായി സംശയമെന്നും പിണറായി വിജയന്‍

ജിഷയുടെ മരണം, പെരുമ്പാവൂര്‍, പിണറായി വിജയന്‍ Jishas Murder, Perumbavoor, Pinarayi Vijayan
പെരുമ്പാവൂര്‍| rahul balan| Last Modified ബുധന്‍, 4 മെയ് 2016 (14:19 IST)
ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പൊലീസിനെ ചേരിതിരിച്ച് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് പിണറായി വിജയന്‍. കൊലപാതകം പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ഗൂഡാലോചന ഉണ്ടായതായി സംശയമെന്നും പിണറായി വിജയന്‍
പറഞ്ഞു. പൊലീസില്‍ ഇപ്പോഴും ക്രിമിനലുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരന്തമായി ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ജിഷയുടെ അമ്മ നല്‍കിയ പരാതിയില്‍ എന്ത് നടപടിയാണ് പൊലീസ് ഏടുത്തതെന്ന് പിണറായി ചോദിച്ചു. അതിദാരുണമായ കൊലപാതകം നടന്നിട്ടും സര്‍ക്കാരിനോ പൊലീസിനോ അന്വേഷണം ഊര്‍ജിതമാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ജിഷയുടെ ശരീരത്തില്‍ 38 മുറിവകളുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആലപ്പുഴ മെഡിക്കല്‍ കൊളേജിലെ അസോസിയേറ്റീവ് പ്രഫസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :