പെരുമ്പാവൂര്‍|
rahul balan|
Last Updated:
ബുധന്‍, 4 മെയ് 2016 (12:09 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷ വസ്ത്രത്തിൽ പെൻ ക്യാമറ ഘടിപ്പിച്ചാണു കഴിഞ്ഞിരുന്നതെന്ന് ജിഷയുടെ വീട് സന്ദർശിച്ച വനിതാ സംഘടനാ പ്രവർത്തകർ. ഏത് സമയവും അക്രമം പ്രതീക്ഷിച്ചിരുന്നത് കൊണ്ടാകാം ജിഷ എപ്പോഴും വസ്ത്രത്തിൽ ക്യാമറ കരുതിയിട്ടുണ്ടാകുകയെന്ന് അഡ്വ ടി ബി മിനി പറഞ്ഞു.
ദലിത് കുടുംബത്തിൽ ജനിച്ചെന്ന കാരണത്താൽ ഏറെ അടിച്ചമർത്തലുകൾ നേരിട്ടാണ് ജിഷയും കുടുംബവും കുറുപ്പംപടിയിൽ കഴിഞ്ഞിരുന്നത്. സമൂഹത്തിന്റെ ഒരുവിധ പിന്തുണയും ഈ കുടുംബത്തിന് ലഭിച്ചിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന് വനിതാ പ്രവർത്തകർ പറഞ്ഞു.
തിടുക്കത്തില്‍ മൃതദേഹം സംസ്കരിക്കുക വഴി തുടരന്വേഷണത്തിനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കി. അയൽപക്കങ്ങളിലെ വീടുകളിലുള്ളവരാരും തങ്ങളോട് സംസാരിക്കാൻ തയാറായില്ല. വീടുകളിലുള്ളവർ ആരെയോ ഭയപ്പെടുന്നതിന് തെളിവാണിതെന്നും വനിതാ സംഘടനാ പ്രവർത്തകർ പറഞ്ഞു.