ജിഷയ്ക്ക് നീതി തേടി കേരളം; പെരുമ്പാവൂര്‍ സംഭവം ബിജെപിയും സിപിഎമ്മും രാജ്യസഭയില്‍ ഉന്നയിച്ചു; കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി നാളെ പെരുമ്പാവൂരില്‍

ജിഷയ്ക്ക് നീതി തേടി കേരളം; പെരുമ്പാവൂര്‍ സംഭവം ബിജെപിയും സിപിഎമ്മും രാജ്യസഭയില്‍ ഉന്നയിച്ചു; കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി നാളെ പെരുമ്പാവൂരില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 4 മെയ് 2016 (12:17 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം രാജ്യസഭയിലും ചര്‍ച്ചയായി. വിഷയം ബി ജെ പിയും സി പി എമ്മും സഭയില്‍ ഉന്നയിച്ചു. ദളിത് വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാമെന്നും അധ്യക്ഷന്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവര്‍ചങ് ഗെലോട്ട് വ്യാഴാഴ്ച പെരുമ്പാവൂര്‍ സന്ദര്‍ശിക്കും. ഇതിനിടെ പെരുമ്പാവൂരില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കാണാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞത്.

ജിഷയുടെ സഹോദരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ ജോലി നല്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ കേസിനെ വളരെ ഗൌരവമായാണ് കാണുന്നതെന്നും കുറ്റവാളിയെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :