ജിദ്ദയില്‍ തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ മലയാളിയെ രക്ഷപ്പെടുത്തി

ജിദ്ദ| WEBDUNIA|
PRO
PRO
ജിദ്ദയില്‍ തകര്‍ന്ന് വീണ മൂന്ന് നിലക്കെട്ടിടത്തിനടിയില്‍ കുടുങ്ങിയ മലയാളിയെ രക്ഷപ്പെടുത്തി. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌റഫിനെ ആണ് രക്ഷപ്പെടുത്തിയത്. വ്യാപാര മേഖലയായ സൂക്ക് അലവിയയിലാണ് കെട്ടിടം തകര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. അഷ്‌റഫ് കട തുറക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം നിലം പൊത്തുകയായിരുന്നു.

അഷ്‌റഫിനോടൊപ്പം ഒരു യെമന്‍കാരനും രണ്ട് പാകിസ്താനികളും കെട്ടിടത്തില്‍ കുടുങ്ങിയിരുന്നു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ എല്ലാവരെയും പുറത്തെടുത്തു. തകര്‍ന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടകളിലെ ജീവനക്കാരാണ് ഇവരെല്ലാവരും.

അഷ്‌റഫ് കുടുംബസമേതമാണ് ജിദ്ദയില്‍ താമസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :