ബഹ്‌റിന്‍ പ്രക്ഷോഭത്തില്‍ മലയാളി മരിച്ചു

മനാമ| WEBDUNIA|
PRO
ബഹ്‌റിന്‍ പ്രക്ഷോഭത്തില്‍ ഒരു മലയാളി വെടിയേറ്റുമരിച്ചു. ബുദയ്യയില്‍ അല്‍ മേയ്ഡ് സെക്യൂരിറ്റി കമ്പനിയില്‍ ജോലിചെയ്തിരുന്ന പത്തനംതിട്ട സ്വദേശി സ്റ്റീഫന്‍ ഏബ്രഹാമാണ് വെടിയേറ്റ് മരിച്ചത്.

അവാല്‍ ഡെയറില്‍ സെക്യൂരിറ്റിയായി ജോലിനോക്കിയിരുന്ന സ്റ്റീഫന്‍ ഏബ്രഹാമിന് പ്രക്ഷോഭകരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കണ്ടുനില്‍ക്കുമ്പോള്‍ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. പ്രശ്നബാധിതമായ ബുദയ്യ ബഹ്‌റിന്‍ തലസ്ഥാനമായ മനാമയുടെ വടക്കന്‍ മേഖലയാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ബഹ്‌റിനില്‍ കഴിഞ്ഞ ദിവസം നടന്ന സൈനിക നടപടിയില്‍ പ്രക്ഷോഭകര്‍ കഴിഞ്ഞ ഒരു മാസക്കാലമായി തമ്പടിച്ചിരുന്ന പേള്‍സ്ക്വയര്‍ ഒഴിപ്പിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന ടെന്റുകളും മറ്റും സൈന്യം തീവച്ച് നശിപ്പിച്ചു. ബഹ്‌റിനില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബഹ്‌റിനില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ ഈ സ്ഥിതി തുടരും. ഷിയ പ്രക്ഷോഭകാരികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സൈനിക നടപടി ആരംഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :