ബജറ്റ്: പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിന് 41564 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PTI
പൊതുബജറ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിന് 41564 കോടി രൂപ അനുവദിച്ചു. ആയുര്‍വേദ, യുനാനി വിഭാഗത്തിന് 1069 കോടി രൂപ അനുവദിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4200 കോടി രൂപ അനുവദിച്ചു. സര്‍വശിക്ഷാ അഭിയാന് 27000 കോടി രൂപ അനുവദിച്ചു.

വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 200 കോടി രൂപ അനുവദിച്ചു. വിദേശമൂലധനം പ്രധാനമാണെന്നും വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രാലയത്തിന് 37330 കോടി രൂപ അനുവദിക്കുന്നതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം പറഞ്ഞു. വൃദ്ധര്‍ക്ക് കരുതലും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണനയും നല്‍കുന്ന ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :