ജാതിഭേദം ഇല്ലാതാവാന്‍ സാമൂഹ്യ നീതി ഉറപ്പുവരുത്തണം: വെള്ളാപ്പള്ളി

കൊച്ചി | WEBDUNIA|
PRO
PRO
ജാതിഭേദം ഇല്ലാതാവാന്‍ സാമൂഹ്യ നീതി ഉറപ്പുവരുത്തണമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി ലഭ്യമാക്കാതെ ജാതി പറയാന്‍ പാടില്ലെന്ന്‌ ഉദ്ഘോഷിക്കുന്നതിലര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈഴവനാണെന്ന്‌ പറയുന്നതില്‍ അപമാനമില്ല, അഭിമാനമേ ഉള്ളൂ എന്ന്‌ എസ്‌എന്‍ഡിപി യോഗം കണയന്നൂര്‍ താലൂക്ക്‌ യൂണിയന്‍ പാലാരിവട്ടം കുമാരനാശന്‍ സൗധത്തില്‍ സംഘടിപ്പിച്ച ഓണക്കിറ്റ്‌ വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തിപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായി മാറിയിരിക്കുകയാണെന്ന്‌ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :