ജസീറക്കെതിരെ അടൂര്‍ പ്രകാശിന്റെ ആരോപണം; വിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാ‍ശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ജസീറയുടെ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തൃപ്തികരമല്ലെന്ന് കാണിച്ച് വീണ്ടും നോട്ടീസ്.

സമരത്തിനു പിന്നില്‍ തീവ്രവാദ സഹായമെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ റവന്യു സെക്രട്ടറിക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കി.

വിഷയത്തില്‍ മന്ത്രിയുടെ മറുപടി നാലാഴ്ച്ചയ്ക്കകം വ്യക്തമായ തെളിവുകളോടെ അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

തീരമണല്‍ ഖനനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും നോട്ടീസിലുണ്ട്.

നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.ഈ വര്‍ഷം ഇതുവരെ മണലെടുപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും എന്ത് നടപടികളെടുത്തെന്നും ജില്ല തിരിച്ച് വിശദാംശങ്ങല്‍ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അനധികൃത മണല്‍ ഖനനം തടയാന്‍ സ്വീകരിച്ച നിയമ നിര്‍മാണപരവും ഭരണപരവുമായ നടപടികളെന്തെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.

നേരത്തെ തേടിയ വിശദീകരണത്തിന് സംസ്ഥാന സര്‍ക്കാരും കണ്ണൂര്‍ കളക്ടറും നല്‍കിയ മറുപടി ദേശീയ മനുഷ്യാവകാശ കമ്മഷന്‍ പ്രതിനിധികള്‍ ജന്തര്‍മന്ദറിലെ സമരപന്തലിലെത്തി ജസീറക്ക് കൈമാറി.

ഇതിന്മേല്‍ പത്ത് ദിവസത്തിനകം മറുപടി അറിയിക്കാന്‍ ജസീറയോടും ആവശ്യപ്പെട്ടു.

കൂടുതല്‍ വിശദീകരണം തേടി മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാറിന് അയച്ച രണ്ടാമത് നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ള മറ്റു പ്രധാന കാര്യങ്ങള്‍ ഇവയാണ്. 1. കടല്‍ മണല്‍ ഖനനം തടയാന്‍ കേരളത്തില്‍ നിലവിലുള്ള നിയമവും ഭരണപരമായ നടപടികളും എന്താണ്? 2. അനധികൃതമായി നടക്കുന്ന കടല്‍ മണല്‍ ഖനനം സംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് കേരളത്തിന്‍െറ പക്കലുണ്ടോ? അതില്‍ നടപടിയെടുത്തുവോ?.

3. കടല്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് 2013ല്‍ എടുത്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. 4. ജസീറയുടെ നാടായ നീരൊഴുക്കുംചാലില്‍ ഇപ്പോഴും പൊലീസ് എയഡ് പോസ്റ്റ് ഉണ്ടോ? ഇതോടൊപ്പം ജസീറയുടെ പരാതികളില്‍ പഴയങ്ങാടി പൊലീസ് എുടത്ത കേസിന്‍െറ അന്വേഷണം ഏതുവരെയെത്തിയെന്ന് അറിയിക്കാനും മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചു.

അനധികൃത ഖനനത്തിനെതിരെ നടപടിയെടുത്തെന്ന് സര്‍ക്കര്‍ പറയുന്ന നിയമം കടല്‍ തീരങ്ങള്‍ക്ക് ബാധകമല്ലെന്നും നോട്ടീസില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...