ജസീറയുടെ സമരം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2013 (13:29 IST)
PRO
ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന ജസീറയുടെ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും, കണ്ണൂര്‍ എസ് പിക്കും കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും നോട്ടീസ് അയക്കുകയും ചെയ്തു.

ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന ജസീറയെ ദേശീയ മനുഷ്യാവകാശകമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ജസീറയെ സന്ദര്‍ശിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ജസീറയുടെ മക്കളായ റിസ്വാനയുടെയും ഷിഫാനയുടെയും വിദ്യാഭ്യാസം മുടങ്ങുന്നതിലും ആശങ്ക രേഖപ്പെടുത്തി.

എന്നാല്‍ തന്റെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങുന്നതിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്നാണ് ജസീറയുടെ വാദം. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്ത എന്നാല്‍ സംസ്ഥാനസര്‍ക്കാറും ജില്ലാകളക്ടറും നല്‍കുന്ന മറുപടിയില്‍ പ്രതീക്ഷയില്ലെന്നും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :