ജമാഅത്തെ ഇസ്ലാമിയ്ക്ക് തീവ്രവാദ ബന്ധം: പിണറായി

WEBDUNIA|
PRO
ജമാഅത്തെ ഇസ്ലാമിയ്ക്ക് കശ്മീരിലെ തീവ്രവാദ സംഘടനകളുമാമായി ബന്ധമുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കുന്നില്ലെന്നും അവര്‍ അണിഞ്ഞിരിക്കുന്നത് പൊയ്മുഖമാണെന്നും പിണറായി ആരോപിച്ചു. കോഴിക്കോട് സര്‍വകലാശാല സംഘടിപ്പിച്ച ഇം എം എസ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

1992 മാര്‍ച്ചില്‍ പുറത്തിറങ്ങിയ പ്രബോധനം മാസികയാണ് ജമാ‍അത്തെയ്ക്ക് തീവ്രവാദബന്ധമുണ്ടെന്നതിന് ഏറ്റവും വലിയ തെളിവെന്നും പിണറായി പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പോലും അവര്‍ അംഗീകരിക്കുന്നില്ല. ഏതോ ഒരു ഘട്ടത്തില്‍ സംസ്ഥാനത്തെ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നതിന്റെ പേരില്‍ ഇതൊന്നും ഇല്ലാതാകുന്നില്ല. ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ചിട്ടില്ല. ഒരു തവണ ഒഴികെ എല്ലാത്തവണയും യു ഡി എഫിനൊപ്പമാണ് ജമാഅത്തെ നിലകൊണ്ടിട്ടുള്ളത്.

എല്‍ഡിഎഫിന്‌ നല്‍കിപ്പോന്നിരുന്ന പിന്തുണ പിന്‍വലിയ്ക്കാനുള്ള ഐ എന്‍ എല്‍ തീരുമാനം അപക്വമാണ്. ഐഐഎന്‍എല്ലിലെ ചില നേതാക്കളുടെ പ്രേരണയ്ക്ക്‌ മറ്റുള്ളവര്‍ വഴങ്ങേണ്‌ടി വരികയാണുണ്‌ടായതെന്നും പിണറായി പറഞ്ഞു. ഐ എന്‍എല്‍ ഇടതുമുന്നണിയില്‍ അംഗമായിരുന്നില്ലെങ്കിലുഅത്തരത്തിലുള്എല്ലഅംഗീകാരവുഎല്‍ ഡിഎഫഐ എന്‍ എല്ലിനനല്‍കിയിരുന്നുവെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :