പിണറായിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വിശദവാദത്തിനായി ഇന്ന് പരിഗണിച്ചേക്കും. ഇന്നലെ പരിഗണിക്കുന്ന കേസുകളുടെ കൂട്ടത്തില്‍ ഹര്‍ജി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇതിന് മുന്‍‌പുള്ള കേസുകള്‍ തീരാത്തതിനാല്‍ ഹര്‍ജി പരിഗണനയ്ക്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇന്നത്തെ കേസുകളുടെ പട്ടികയില്‍ ഹര്‍ജി ഉള്‍പ്പെടുത്തിയത്.

നൂറ്റിപതിനെട്ടാമതായിട്ടാണ് പിണറായിയുടെ ഹര്‍ജി സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ജസ്റ്റിസുമാരായ ആര്‍‌വി രവീന്ദ്രന്‍, അഫ്താബ് ആലം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്താണ് പിണറായി സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് പിണറായിയുടെ വാദം.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നേരത്തെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഹര്‍ജിക്ക് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ലാവ്‌ലിന്‍ കേസിലെ ഏഴാം പ്രതിയായാണ് പിണറായി വിജയന്‍. കഴിഞ്ഞ ജൂണ്‍ 11നാണ് കൊച്ചിയിലെ പ്രത്യേക സിജെ‌എം കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :