ജനമൈത്രി പോലീസ്, കലാനിധി, മെട്രോമാര്‍ട്ട് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജനമൈത്രി ഓണോത്സവിന് ബുധനാഴ്ച തുടക്കമാകും. നാടന്‍ കരകൌശല ഉല്‍പന്നപ്രദര്‍ശമേള, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, കുട്ടികളുടെ പെയിന്റിംഗ് മത്സരം, സൌജന്യ മെഡിക്കല്‍ ക്യാമ്പ്, സംഗീത ശില്പശാല, കലാസാംസ്കരിക സന്ധ്യ തുടങ്ങി നിരവധി പരിപാടികളാണ് ജമൈത്രി ഓണോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മെട്രോമാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ അധ്യക്ഷനായിരിക്കും. കലാനിധി ജനറല്‍ സെക്രട്ടറി ഗീതാരാജേന്ദ്രന്‍, ജനമൈത്രി നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സാജന്‍ കോയിക്കല്‍, ബി സന്ധ്യ ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. കലാസാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടം ഗ്രാമപഞ്ചായത്തു വകുപ്പുമന്ത്രി എംകെ മുനീര്‍ നിര്‍വഹിക്കും. നിര്‍ധനകുടുംബങ്ങള്‍ക്കുള്ള ഓണകിറ്റ് വിതരണ ഉദ്ഘാടനം എക്സൈസ് തുറമുഖ വകുപ്പു മന്ത്രി കെ ബാബു നിര്‍വഹിക്കും.
12 നു രാവിലെ 11 മുതല്‍ പ്രൊഫ പി ആര്‍ കുമാര കേരളവര്‍മ്മ നയിക്കുന്ന സംഗീത ശില്പശാലയും 2 മുതല്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും. 13 നു രാവിലെ 10 മുതല്‍ കേരള സംസ്ഥാന ആരോഗ്യവകുപ്പു സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ആരോഗ്യവകുപ്പുമന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
14 നു രാവിലെ 10 മണിക്ക് ശൂചീകരണ ദിനാഘോഷം തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ചന്ദ്രിക ഉദ്ഘാടം ചെയ്യും.15നു രാവിലെ 10ന് സോഷ്യല്‍ മീഡിയയും യുവാക്കളും എന്നവിഷയത്തെ ആസ്പദമാക്കി സെമിനര്‍ സംഘടിപ്പിക്കും ജേക്കബ് പുന്നൂസ് ഐപിഎസ് ഉദ്ഘാടം ചെയ്യും. അഞ്ചു മണിക്ക് സമാപസമ്മേളം കെ മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.