കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. ജഗതി ബന്ധുക്കളെ തിരിച്ചറിഞ്ഞു.
ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുശേഷം തുടര്‍ ചികിത്സയ്ക്കായി ജഗതിയെ വെല്ലൂരിലേക്ക് മാറ്റിയേക്കും.
അതേസമയം, ജഗതി ശ്രീകുമാറിന് ഏറ്റവും കുറഞ്ഞത് ആറുമാസത്തേക്ക് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് സൂചന. ജഗതി പ്രധാന വേഷത്തിലെത്തുന്ന സിനിമകള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ജഗതി ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ ജഗതിയില്ലാതെ തന്നെ പൂര്‍ത്തിയാക്കാനാണ് സംവിധായകര്‍ തീരുമാനിച്ചിരിക്കുന്നത്.