മദ്യപന്മാരെ പിടിക്കാന്‍ പൊലീസ്, മദ്യപിച്ച് ടി ടി ഇ

കോഴിക്കോട്| WEBDUNIA|
മദ്യപിച്ച് ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ റെയില്‍‌വെ പൊലീസ് നടപടി കര്‍ശനമാക്കുന്നതിനിടെ ട്രെയിനില്‍ മദ്യപിച്ചെത്തിയതായി പരാതി. ഡ്യൂട്ടിക്കിടയില്‍ ടി ടി ഇ മദ്യപിച്ചുവെന്ന് ഒരു യാത്രക്കാരനാണ് പരാതിപ്പെട്ടത്. യാത്രക്കാരന്റെ പരാതിയില്‍ പൊലീസ് പരിശോധനക്ക് എത്തിയപ്പോഴേക്കും ടി ടി ഇ മുങ്ങി.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് കോഴിക്കോട്ടെത്തിയ മംഗലാപുരം-ചെന്നൈ മെയിലിലാണ് സംഭവം. കാഞ്ഞങ്ങാട്ടുനിന്ന് ട്രെയിനില്‍ കയറിയ യാത്രക്കാരനാണ് എസ്1-എസ് 2 ബോഗിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി ടി ഇ മദ്യപിച്ചതായി പാലക്കാട്ടെ കമേഴ്സ്യല്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് വിവരം തിരുവനന്തപുരം റെയില്‍വേ എസ് പിയെയും ആര്‍ പി എഫിനെയും അറിയിച്ചു.

തുടര്‍ന്ന് റെയില്‍വേ പൊലീസും ആര്‍ പി എഫും സംയുക്തമായി എസ്1-എസ് 2 കോച്ചില്‍ കോഴിക്കോട് വെച്ച് പരിശോധന നടത്തിയെങ്കിലും ടി ടി ഇയെ കണ്ടെത്താനായില്ല. പകരം ടി ടി ഇ പാലക്കാടുനിന്ന് കയറുമെന്നാണ് റെയില്‍വേ അധികൃതരുടെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :