ചെന്നിത്തലയ്ക്ക് വധഭീഷണി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ചെന്നിത്തലയെ വധിക്കാന്‍ രണ്ടു പേരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന്‌ അറിയിച്ച്‌ ഡല്‍ഹിയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ്‌ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്‌. വധഭീഷണിയെത്തുടര്‍ന്ന്‌ ചെന്നിത്തലയുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി.

ഉച്ചയ്ക്ക്‌ 12.50 ഓടെയാണ്‌ ഒരു മലയാളം ചാനലിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറിന്റെ ഫോണിലാണ് ഭീഷണി സന്ദേശം വന്നത്. ചെന്നിത്തലയെ വധിക്കാന്‍ മുംബയില്‍ നിന്ന്‌ രണ്ടു പേരെ കേരളത്തിലേക്ക്‌ അയച്ചുവെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

അന്വേഷണത്തില്‍ ഫോണ്‍ വന്നത്‌ കര്‍ണാടകയില്‍ നിന്നാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പൊലീസും സൈബര്‍സെല്ലും അന്വേഷണം തുടരുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :