എല്ലാ പാര്‍ട്ടികളും വേലിപ്പുറത്ത് ഇരിക്കുന്ന സ്ഥിതി, എവിടേക്ക് പോകുമെന്ന് പറയാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
മുന്നണി രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളും വേലിപ്പുറത്താണെന്നും ആര് എങ്ങോട്ട് ചാടുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മുസ്‌ലീംലീഗ് നേതാവ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

ലീഗ് കമ്മറ്റികള്‍ അസംതൃപ്തരാണെന്ന വാര്‍ത്തകള്‍ക്ക് പുറമെയാണ് യുഡിഎഫ് നേതൃത്വത്തിന് ആശങ്കപടര്‍ത്തിയാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായ പ്രകടനം ഉയര്‍ന്നത്.

യുഡിഎഫ് കുറച്ച് കൂടി മെച്ചപ്പെടണം. ഇത് എല്ലാവരോടും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നടന്ന ചര്‍ച്ചകളെ സംബന്ധിച്ച് വന്ന വാര്‍ത്തകളില്‍ അര്‍ദ്ധസത്യങ്ങളാണുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഐടി മേഖലയില്‍ കാര്യമായി പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇനി മുന്നോട്ടുള്ള തൊഴില്‍ സാധ്യത മൊബൈലുമായും ഐടിയുമായും ബന്ധപ്പെട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കരിമണല്‍ഖനനത്തില്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല. ഇത് സര്‍ക്കാരിന്റെ നയപരമായ നിലപാടാണ്. എന്നാല്‍ കരിമണല്‍ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എല്ലാവര്‍ക്കും എത്തിച്ച് കൊടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :