ചെന്നിത്തല ആഭ്യന്തരത്തിന് വേണ്ടി വാശിപിടിക്കുന്നതെന്തിന്?- വെള്ളാപ്പള്ളി

ആലപ്പുഴ| WEBDUNIA|
PRO
PRO
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും. ആഭ്യന്തരവകുപ്പിന് വേണ്ടി എന്തിനാണ് ചെന്നിത്തല വാശിപിടിക്കുന്നതെന്ന് വെള്ളാപ്പള്ളി ചോദിച്ചു.

ഉപമുഖ്യമന്ത്രിസ്ഥാനം ഹൈക്കമാന്‍ഡ് നല്‍കില്ലെന്ന് ഉറപ്പായതോടെയാണ് ആഭ്യന്തരം എന്ന വാദം രമേശ് ഉന്നയിച്ചത്. ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചെന്നിത്തല ആഭ്യന്തരത്തിന് വേണ്ടി തന്നെ വാശിപിടിക്കുന്നത് എന്തിനാണ്? കഴിവുള്ളയാള്‍ക്ക് ഏത് വകുപ്പിലും നന്നായി പ്രവര്‍ത്തിക്കാം എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :