ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റിന്റെ വാതില്‍ തകര്‍ന്നുവീണു

ചെങ്ങന്നൂര്‍: | WEBDUNIA|
PRO
PRO
റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റിന്റെ വാതില്‍ അടര്‍ന്നു വീണു. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച്‌ ഉദ്ഘാടനം കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക്‌ തുറന്ന്‌ കൊടുക്കാത്ത ലിഫ്റ്റിന്റെ വാതിലാണ് തകര്‍ന്നു വീണത്. ഗെയിറ്റ്‌ വേ ഓഫ്‌ ശബരിമല എന്ന പ്രഖ്യാപനത്തോടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ ഉന്നത നിലവാരത്തില്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ലിഫ്റ്റ്‌ സ്ഥാപിച്ചത്‌.

എഴുപത്‌ ലക്ഷം രൂപയോളം ചെലവിലാണ്‌ ഒന്നാം പ്ലാറ്റ്ഫോമിനോട്‌ ചേര്‍ന്ന്‌ ലിഫ്റ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്‌. എന്നാല്‍ തീര്‍ഥാടനകാലത്ത്‌ പോലും ഇത്‌ യാത്രക്കാര്‍ക്കായി തുറന്ന്‌ കൊടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്നലെ വൈകിട്ട്‌ നാലോടെയാണ്‌ ലിഫ്റ്റിന്റെ വാതില്‍ പുറത്തേക്ക്‌ അടര്‍ന്ന്‌ വീണത്‌. ഗുണനിലവാരമില്ലാതെയാണ്‌ ലിഫ്റ്റിന്റെ നിര്‍മാണം നടത്തിയിരിക്കുന്നതെന്നും ലക്ഷകണക്കിന്‌ രൂപ പാഴായിപ്പോയതായും റെയില്‍വേ അധികൃതര്‍ തന്നെ വിലയിരുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :