കാലിത്തീറ്റയില്‍ ചിരട്ടക്കഷണങ്ങള്‍; പുറത്തു പറയരുതെന്ന് കമ്പനി

ചെങ്ങന്നൂര്‍| WEBDUNIA|
PRO
കന്നുകാലികള്‍ക്ക്‌ വാങ്ങിയ തീറ്റയില്‍ ചിരട്ടക്കഷണങ്ങള്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ കാരയ്ക്കാട്‌ വലിയപറമ്പില്‍ ശ്രീകുമാര്‍ കഴിഞ്ഞദിവസം ചെങ്ങന്നൂരിലെ മൊത്തവിതരണകടയില്‍ നിന്നും വാങ്ങിയ കാലിതീറ്റയിലാണ്‌ ചിരട്ടകഷണങ്ങള്‍ കണ്ടെത്തിയത്‌.

വീട്ടിലെത്തി പശുവിന്‌ കൊടുക്കാന്‍ വേണ്ടി എടുത്തപ്പോള്‍ കൈയ്യില്‍ കൂര്‍ത്തമുനയുള്ള എന്തോ തട്ടിയതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ചിരട്ടകഷണങ്ങള്‍ പൊടിച്ചു ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തിയത്‌.

ഉടന്‍ തന്നെ ശ്രീകുമാര്‍ വെറ്റിനറി ഡോക്ടറെ ബന്ധപ്പെട്ടതോടെ ഇത്തരം കൊടുത്താല്‍ കാലങ്ങളോളം ദഹിക്കാതെ കിടക്കുമെന്നും ആന്തരിക അവയവങ്ങള്‍ക്കുള്ളില്‍ മുറിവുകളും രക്തസ്രാവവും ഉണ്ടാകാന്‍ സാധ്യതയുള്ളതായും ഇത്‌ കന്നുകാലികളുടെ മരണത്തിന്‌ പോലും ഇടയാക്കുമെന്നും ഡോക്ടര്‍ അറിയിച്ചു.

കമ്പനി അധികൃതരെ വിവരമറിയിച്ചപ്പോള്‍ ഈവിവരം പുറത്തറിയിക്കരുതെന്നും കാലിത്തീറ്റയുടെ മുഴുവന്‍ തുകയും മടക്കി നല്‍കാമെന്ന്‌ വാഗ്ദാനം ചെയ്തതായും ശ്രീകുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :