ചീയപ്പാറ ദുരന്തം: മണ്ണിനടിയില്‍പ്പെട്ട ബൈക്കും കാറും കണ്ടെടുത്തു

തൊടുപുഴ| WEBDUNIA|
PRO
ദുരന്തസ്ഥലത്തു നിന്നു ഒരു ബൈക്കും കാറുമുള്‍പ്പടെ നാലുവാഹനങ്ങള്‍ കണ്ടെടുത്തു. ദുരന്തനിവാരണസേനയും സൈന്യവും ചില സന്നദ്ധസംഘടനകളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

എല്ലാവിധ ഉപകരണങ്ങളും ഉപയോഗിച്ചുള്ള സമഗ്രമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നത്. താഴേയ്ക്കു പോയ വാഹനങ്ങള്‍ കണ്ടെത്താനായി സേനാംഗങ്ങള്‍ വടത്തിന്റെ സഹായത്തോടെ താഴെയിറങ്ങിയാണ് പരിശോധന നടത്തുന്നത്.

അടിമാലിക്കും നേര്യമംഗലത്തിനും മധ്യേ ചീയപ്പാറ വെള്ളച്ചാട്ടത്തിനരികില്‍ റോഡില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യുന്നവര്‍ക്ക് മേല്‍ മലയിടിഞ്ഞ് വലിയ ദുരന്തമാണുണ്ടായത്.

ആ സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും വാഹനങ്ങള്‍ കൊക്കയിലേക്ക് പതിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :