മുത്തശ്ശി തീ കൊളുത്തിയ 13കാരി മരിച്ചു

തൊടുപുഴ| WEBDUNIA|
PRO
PRO
മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പതിമൂന്നുകാരി മരിച്ചു. തമിഴ്‌നാട്‌ സ്വദേശി ശെല്‍വന്റെ മകള്‍ ദേവിയാണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന്‌ ഒന്നര മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദേവി. സംഭവത്തില്‍ ഇടുക്കി പാറായിക്കടവു സ്വദേശി ഭവാനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മദ്യലഹരിയില്‍ ആയിരുന്ന ഭവാനി ദേവിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ നേടിയിരുന്നു. പിന്നീടാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

പൊള്ളലേല്‍പ്പിച്ച ശേഷം മുറി പുറത്തുനിന്നും പൂട്ടിയിടുകയും ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണു കുഞ്ഞിനെ പുറത്തെടുത്തത്. പൊലീസ് സ്ഥലത്തെത്തിയാണു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

കുട്ടിയുടെ മാതാവ് നേരത്തെ മരിച്ചുപോയിരുന്നു. തമിഴ്‌നാടു സ്വദേശികളാണു ഇവര്‍. ആക്രിപെറുക്കി വില്‍ക്കുന്ന ജോലിയാണു ഭവാനിയ്ക്ക്. തമിഴ്‌നാട്ടിലായിരുന്ന കുട്ടിയെ ഇവിടേക്കു കൊണ്ടുവന്നിട്ട് കുറച്ചുദിവസങ്ങളെ ആയിരുന്നുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :