ചിട്ടിപ്പിരിവിലൂടെ മലയാളി വീട്ടമ്മ തട്ടിയത് ഒന്നരക്കോടി!

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ബാംഗ്ലൂരില്‍ മലയാളി ഒരു ഒന്നരകോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. മലയാളികളടക്കം അന്‍പതോളം പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ ബാട്രായണപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മൈസൂര്‍ റോഡ് ന്യൂ ഗുഡ്ഡഗള്ളിയില്‍ താമസിച്ചു വന്നിരുന്ന പാലക്കാട് സ്വദേശിനിയായ പാര്‍വതി (40) ആണ് ചിട്ടിപ്പിരിവിന്റെ പേരില്‍ തട്ടിപ്പ് നടത്തി കുടുംബത്തോടൊപ്പം മുങ്ങിയത്.

ഇരുപത്തഞ്ച് വര്‍ഷത്തിലേറേയായി ഇവിടെ താമസിച്ചുവരുന്ന ഇവര്‍ മുന്‍പ് ചിട്ടി നടത്തി വിജയിച്ചിരുന്നു. ഇതില്‍ വിശ്വസിച്ച് ചിട്ടില്‍ ചേര്‍ന്നവരാണ് തട്ടിപ്പിന് ഇരയായത്. രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച രണ്ട് ലക്ഷത്തിന്റെയും ഒരു ലക്ഷത്തിന്റെയും ചിട്ടി പൂര്‍ത്തിയാക്കുന്നതിന് മുന്‍പെ ഭര്‍ത്താവും മകനുമൊപ്പം പാര്‍വതി മുങ്ങുകയായിരുന്നു.

മറ്റൊരിടത്തേക്ക് താമസം മാറ്റുകയാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചശേഷം ഇവര്‍ വീട്ടുസാധനങ്ങളുമെടുത്ത് കടന്നു കളയുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. ചിട്ടിപ്പണം വാങ്ങാനായി ഇവര്‍ നല്‍കിയ വിലാസത്തില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം പലരും അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :