കഴിഞ്ഞ സെപ്തംബറില്‍ 21 ന് തലസ്ഥാന നഗരിയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ചാലയിലെ ജുവലറിയില്‍ പട്ടാപ്പകല്‍ കയറി മോഷണം നടത്തിയ വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശി രവിചന്ദ്രന്‍ മോഹന്‍ എന്ന 43 കാരനെയാണ് പൊലീസ് വലയിലാക്കിയത്.
ജുവലറിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ചിത്രം വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ജയാ ജുവലറിയിലാണ് മോഷണം നടന്നത്. കോട്ടയ്ക്കകത്തെ ഗണേശ് ടീ സ്റ്റാളില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഏഴു ജോഡി കമ്മലുകളാണ് കവര്‍ന്നത്. ജുവലറി ഉടമസ്ഥന്‍ ചായകുടിക്കാന്‍ പോയ തക്കം നോക്കിയാണ് ആരും ഇല്ലാതിരുന്ന ജുവലറിയില്‍ നിന്ന് ഷോക്കേസില്‍ വച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്.
ഫോര്‍ട്ട് സി.ഐ എ.എസ്.വൈ സുരേഷ്, കന്റോന്‍മെന്റ് സി.ഐ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.