പാക് അനുവാദമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവില്ലെന്ന് പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
പാകിസ്ഥാന്റെ മൌനാനുവാദമില്ലാതെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവില്ലെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. പാക് സേനയുടെ വെടിവെപ്പും നുഴഞ്ഞുകയറ്റവും തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണരേഖ സന്ദര്‍ശിക്കുമെന്നും ആന്‍റണി അറിയിച്ചു. തിങ്കളാഴ്ചയാണ് സന്ദര്‍ശനം നടത്തുക. അന്നേ ദിവസം നടക്കുന്ന ഉന്നതതല സമിതിയോഗത്തില്‍ പങ്കെടുത്ത് ആന്‍റണി സ്ഥിതിഗതികള്‍ വിലയിരുത്തും.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്ഥാന്‍ നിര്‍ബാധം തുടരുകയാണ്. ഏത് സാഹചര്യത്തിലും വെല്ലുവിളികളെ നേരിടാന്‍ സുരക്ഷാസേന സജ്ജമാണ്. പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റവും നിയന്ത്രരേഖയിലെ വെടിവെപ്പും വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റം വലിയ പ്രശ്നം തന്നെയാണ്. പുറത്തു നിന്നുള്ള സഹായമില്ലാതെ തീവ്രവാദികള്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞുകയാറാന്‍ സാധിക്കില്ല. പാക് സേന ഇതിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.