കൊച്ചി|
jibin|
Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (11:57 IST)
സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സോളാര്‍ കേസ് അന്വേഷണത്തിന്റെ നിലവിലെ റിപ്പോര്‍ട്ട് പത്തുദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം രേഖാമൂലം മറുപടി സമര്‍പ്പിക്കാനാണ് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ സോളാര്‍ കേസില്‍ തെളിവെടുപ്പ് നടത്തുകയാണ്. കേസിലെ പരാതിക്കാരായ എട്ട് പേരെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി പത്ത് ദിവസത്തിനകം രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.