കിഴക്കന്‍ ഇറാഖിലെ ബഖുബയില്‍ റാലിക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 50-ലേറെപ്പേര്‍ക്ക് പരിക്കുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പ് പ്രചാരണയോഗം നടക്കുന്ന പന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞശേഷമായിരുന്നു ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്.
സുന്നി സ്ഥാനാര്‍ഥിയായ മുതാന അല്‍ ജൗറാനിയുടെ യോഗത്തിനിടെയായിരുന്നു സ്‌ഫോടനം. ജൗറാനി പരിക്കില്ലാതെ രക്ഷപ്പെട്ടു. ഈമാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 11 സ്ഥാനാര്‍ഥികള്‍ ഇതിനകം വിവിധ സംഭവങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ രണ്ട് പ്രവിശ്യകളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.