സിനിമാ അവാര്‍ഡ് നിര്‍ണ്ണയം വിവാദത്തില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
2010-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണയം വിവാദത്തിലായി‍. അവാര്‍ഡ് നിര്‍ണയ സമിതി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന്‌ സംവിധായകന്‍ ബുദ്ധദേബ്‌ ദാസ്ഗുപ്‌ത വ്യക്തമാക്കിയതോടെയാണിത്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ശ്രമം നടന്നുവരികയായിരുന്നു. അതിനിടെയാണ് സമിതി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട് ബുദ്ധദേബ്‌ ദാസ്ഗുപ്‌ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമകള്‍ കണ്ടുതീര്‍ക്കാന്‍ സാധിക്കില്ലെന്ന് ബുദ്ധദേബ്‌ ദാസ്ഗുപ്‌ത തുറന്നടിക്കുകയായിരുന്നു. വഴിപാടുപോലെ സിനിമകള്‍ കണ്ടുതീര്‍ക്കാമെന്നല്ലാതെ മറ്റൊരു പ്രയോജനവും ഇതുകൊണ്ടുണ്ടാവില്ലെന്ന് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമകള്‍ കണ്ട് വിലയിരുത്തി അവാര്‍ഡ് പ്രഖ്യാപിക്കുന്നത് പ്രായോഗികമല്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :