പിച്ചിലെ താരം മിച്ചല്‍ തന്നെ

നാഗ്പുര്‍| WEBDUNIA|
ലോകകപ്പ് തുടങ്ങിയിട്ട് എട്ടാമത്തെ മത്സരം കഴിഞ്ഞപ്പോഴേക്കും ബൌളിംഗ് പ്രതിഭയുമായി താ‍രമായ ഒരു താരമുണ്ട്. ഓസ്ട്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍ ആണ് ഈ താരം. ലോകകപ്പില്‍ ഇതുവരെ കളിച്ച പിച്ചുകളെല്ലാം തന്റെ ബൌളിംഗിന് പറ്റിയതായിരുന്നെന്ന് മിച്ചല്‍ പറയുന്നു. മിച്ചലിന്റെ മിന്നലാട്ടം തന്നെയായിരുന്നു കഴിഞ്ഞദിവസം ന്യൂസിലന്‍ഡിനെതിരെയും ഓസീസ് നിരയില്‍ ശ്രദ്ധേയമായത്.

9.1 ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത മിച്ചല്‍ ജോണ്‍സണ്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദ് മാച്ചും. ലോകകപ്പില്‍ കളിച്ച രണ്ടുകളികളില്‍ നിന്നായി ഈ പ്രതിഭ ഇപ്പോള്‍ സ്വന്തമാക്കിയത് എട്ടു വിക്കറ്റുകള്‍.

“ന്യൂസിലന്‍ഡിനെതിരെ നടന്ന കളി ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഞാന്‍ ബോള്‍ എറിഞ്ഞ രീതിയില്‍ ഞാന്‍ തൃപ്തനാണ്. എന്റെ ഇപ്പോഴത്തെ റോള്‍ ഞാന്‍ ആസ്വദിക്കുകയാണ്”. മിച്ചല്‍ പറയുന്നു. ഇന്ത്യന്‍ മണ്ണില്‍ ഏകദിനമത്സരത്തില്‍ ഏറ്റവും നന്നായി വിജയിച്ച പേസര്‍ ആയിരിക്കുകയാണ് ഈ ലോകകപ്പോടെ മിച്ചല്‍ ജോണ്‍സണ്‍.

ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഫാസ്റ്റ്ബൌളര്‍മാരില്‍ ഒരാളാണ് മിച്ചല്‍‍. വേഗവും ഉയരവും പ്രതിഭയും ഒന്നിച്ച ഏതാനും ചില ബൌളര്‍മാരിലാണ് മിച്ചലിന്‍റെ സ്ഥാനം. നല്ലൊരു ബാറ്റ്സ്മാന്‍ കൂടിയായ ഈ ഇടംകയ്യന്‍ ബൌളര്‍ ഓസ്ട്രേലിയയുടെ പല വിജയങ്ങളിലും നിര്‍ണായകമായിട്ടുണ്ട്.

ഇക്കൊല്ലം കേപ് ടൌണില്‍ മിച്ചല്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി കുറിച്ചിരുന്നു. 123 റണ്‍സായിരുന്നു അന്ന് മിച്ചല്‍ നേടിയത്. 26 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മിച്ചല്‍ 4 അര്‍ദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 47 പന്തില്‍ നിന്ന് മിച്ചല്‍ നേടിയ 73 റണ്‍സിന്‍റെ ബലത്തിലായിരുന്നു ഓസീസ് മത്സരം വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :