ചക്കിട്ടപ്പാറ വിവാദം: വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ല; സിബിഐ അന്വേഷണം വേണമെന്ന് ഭരണകക്ഷി നേതാക്കള്‍
കോഴിക്കോട്|
WEBDUNIA|
PRO
PRO
ചക്കിട്ടപ്പാറയിലെ ഖനനാനുമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്ന് ഭരണകക്ഷി നേതാക്കള്‍. അന്വേഷണത്തിന് വിജിലന്‍സ് പോരായെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സിബിഐ അന്വേഷണമായിരുന്നു ആവശ്യമെന്നും പ്രശ്‌നത്തിന്റെ വ്യാപ്തി കണക്കെടുക്കുമ്പോള്‍ സിബിഐ അന്വേഷണമായിരുന്നു ഉചിതമെന്നും വി എം സുധീരന്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തെ ജീര്‍ണത വ്യക്തമാക്കിയ സംഭവമാണ് ചക്കിട്ടപ്പാറയിലെ ഖനനാനുമതിയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ചക്കിട്ടപ്പാറയിലെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി എന്‍ പ്രതാപന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണം കൊണ്ട് സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയില്ല. വിഷയത്തില്‍ ആരോപണം നേരിടുന്ന കമ്പനി ഉന്നത പിടിപാടുകളുള്ള കമ്പനിയാണെന്നും രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള കേസാണിതെന്നും പ്രതാപന്‍ പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു.
അതേസമയം ചക്കിട്ടപ്പാറയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം സത്യം തെളിയിക്കുമെന്നും മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം അനിവാര്യമാണെന്ന് സിപിഐഎം നേതാവ് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.