ഗോകുല്‍ ദാസിന്റെ അപ്പീല്‍ പരിഗണിക്കുമെന്ന് പിണറായി

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പാലക്കാട് മുണ്ടൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തിയ നടപടിയില്‍ പി എ ഗോകുല്‍ദാസിന്റെ അപ്പീല്‍ പരിഗണിച്ചു വരികയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രശ്‌നങ്ങളെ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുന്നവരുടെ ലക്‍ഷ്യം ഗോകുല്‍ ദാസ് മനസിലാക്കണമെന്നും പിണറായി പറഞ്ഞു.

മുണ്ടൂരില്‍ സമാന്തര കമ്മിറ്റികള്‍ രൂപീകരിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എ കെ ബാലന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുണ്ടൂരില്‍ പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. അവിടെ ഒഞ്ചിയം മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആരും കരുതേണ്ട. പ്രശ്നം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കും. മുണ്ടൂരിലെ സഖാക്കള്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകാരെ പോലെ പെരുമാറുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച നടന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടിവിരുദ്ധമാണെന്ന് കരുതുന്നില്ല. ഇവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ല. ആരും സമാന്തര പാര്‍ട്ടി രൂപീകരിച്ചിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനുശേഷം പ്രതികരിക്കുമെന്ന്‌ അച്ചടക്ക നടപടിക്കു വിധേയനായ ഗോകുല്‍ദാസ്‌ പറഞ്ഞു.

വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ്‌ ഗോകുല്‍ദാസിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്‌. ഏരിയാകമ്മിറ്റി സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഏരിയാകമ്മിറ്റിയിലെ ഭൂരിപക്ഷപിന്തുണയോടെ ഗോകുല്‍ദാസ്‌ വിമതപാര്‍ട്ടിക്കു രൂപം നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :